കെപിസിസി ഡിജിറ്റല്‍ മീഡിയാ സെല്‍ മുന്‍ കോ-ഓര്‍ഡിനേറ്റര്‍ മരിച്ചനിലയില്‍
Wednesday, October 1, 2025 12:35 AM IST
കൊച്ചി: കെപിസിസി ഡിജിറ്റല്‍ മീഡിയാ സെല്‍ എറണാകുളം ജില്ലാ മുന്‍ കോ-ഓര്‍ഡിനേറ്ററെ കൊച്ചിയിലെ അദ്ദേഹത്തിന്റെ സ്വന്തം ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പാലാരിവട്ടം സ്വദേശി പി.വി. ജെയ്നി(47)നെയാണ് തിങ്കളാഴ്ച രാത്രി എട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണു പ്രാഥമിക നിഗമനം.
ഭാര്യയെയും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെയും സംബോധന ചെയ്ത് എഴുതിയ അഞ്ചോളം ആത്മഹത്യാ കുറിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാണു കത്തിൽ സൂചിപ്പിക്കുന്നതെന്നു പോലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. എറണാകുളം സെന്‍ട്രല്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.