കൊല്ലത്ത് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട പ്രതികൾ വയനാട്ടിൽ പിടിയിൽ
Wednesday, October 1, 2025 1:38 AM IST
കൽപ്പറ്റ: ഒരാഴ്ച മുന്പ് കൊല്ലത്ത് തെളിവെടുപ്പിനിടെ പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട പ്രതികൾ വയനാട്ടിൽ പിടിയിൽ.
കൊല്ലം പാലോട് സ്റ്റേഷൻ പരിധിയിൽ നിരവധി കടകളിൽ മോഷണം നടത്തിയ തിരുവനന്തപുരം വഞ്ചിയൂർ ആലംകോട് റംസി മൻസിൽ അയൂബ് ഖാൻ (56), മകൻ സെയ്തലവി (18)എന്നിവരാണ് മേപ്പാടി സ്റ്റേഷൻ പരിധിയിലെ കോട്ടവയലിൽ അറസ്റ്റിലായത്.
ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ഇന്നു പുലർച്ചെ കോട്ടവയലിലെ വാടകവീട് വളഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പാലോട് പോലീസിന് കൈമാറി.