എപികെ ഭാരവാഹികളെ തെരഞ്ഞെടുത്തു
Wednesday, October 1, 2025 12:36 AM IST
കൊച്ചി: തോട്ടമുടമകളുടെ സംഘടനയായ അസോസിയേഷൻ ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരള (എപികെ) യുടെ ചെയർമാനായി ടി.ആർ. രാധാകൃഷ്ണനും വൈസ് ചെയർമാനായി ഫിലിപ്പ് സി. ജേക്കബും തെരഞ്ഞെടുക്കപ്പെട്ടു.
ആസ്പിൻവാൾ ആൻഡ് കമ്പനി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഎഫ്ഒയുമാണ് രാധാകൃഷ്ണൻ. വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് സി ജേക്കബ് വേളിമലൈ റബർ കമ്പനി ലിമിറ്റഡ് ഡയറക്ടറാണ്.