സര്‍ക്കാര്‍ യാഥാർഥ്യങ്ങള്‍ ഉള്‍ക്കൊള്ളണം: ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ
Wednesday, October 1, 2025 1:38 AM IST
കോട്ടയം: ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർഥികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്ന സംവരണം ഉറപ്പാക്കാന്‍ ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ സന്നദ്ധമാണെന്നിരിക്കെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലീത്താ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറസ്.
യോഗ്യതയുള്ള ഉദ്യോഗാര്ഥികളില്ല എന്നതാണ് വസ്തുത. ഈ സത്യത്തെ തമസ്ക്കരിച്ച് മാനേജ്മെന്റുകളെ പഴിചാരുന്നതില്‍ അര്‍ഥമില്ല. ഭിന്നശേഷി അധ്യാപകരെ പൂര്‍ണമായി നിയമിക്കാതെ നിലവിലെ അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാട് വിദ്യാഭ്യാസമേഖലയുടെ തളര്‍ച്ചയ്ക്ക് കാരണമാകും.
വിഷയത്തില്‍ ശാശ്വത പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടതെന്നും മെത്രാപ്പോലീത്താ കൂട്ടിച്ചേര്‍ത്തു.