സാന്റാ മോണിക്ക വിദേശ വിദ്യാരംഭം രണ്ടിന് കോട്ടയത്ത്
Wednesday, October 1, 2025 12:35 AM IST
കോട്ടയം: അറിവിന്റെ വാതായനങ്ങളെയും വിദ്യാഭ്യാസത്തിന്റെ അവസരങ്ങളെയും ലോകത്തോളം വിശാലമാക്കി വിജയദശമി ദിനമായ രണ്ടിന് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ ഗുരുനാഥന്മാരുടെ സാന്നിധ്യത്തിൽ വിദ്യാർഥികൾക്ക് വിദേശവിദ്യാരംഭത്തിനു തുടക്കം കുറിക്കാമെന്ന് സാന്റാ മോണിക്ക എംഡി ഡെന്നി തോമസ് വട്ടക്കുന്നേൽ അറിയിച്ചു.
സാന്റാ മോണിക്കയുടെ കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, തൊടുപുഴ, കട്ടപ്പന, ചേർത്തല, മാവേലിക്കര, ഹരിപ്പാട് ശാഖകളിലാണ് വിദേശ വിദ്യാരംഭം സംഘടിപ്പിക്കുന്നത്.
ഇരുപതിലധികം രാജ്യങ്ങളിലെ എണ്ണൂറിലധികം യൂണിവേഴ്സിറ്റികളിൽനിന്ന് അനുയോജ്യമായ കോഴ്സുകളിൽ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസരവും വിദ്യാരംഭദിനത്തിൽ ഒരുക്കിയിട്ടുണ്ട്. പ്രതിവർഷം 3,00,000 രൂപ ട്യൂഷൻ ഫീസിൽ പഠിക്കാവുന്ന കോഴ്സുകൾ മുതൽ ലഭ്യമാണ്.
10 ശതമാനം മുതൽ 100 ശതമാനം വരെയുള്ള സ്കോളർഷിപ്പുകൾ നേടാനും സ്റ്റൈപ്പെൻഡോടു കൂടിയ ഇന്റേൺഷിപ്പുകൾ ഉറപ്പായ കോഴ്സുകൾ തെരഞ്ഞെടുക്കാനും മുന്നൂറിലധികം വിദേശ യൂണിവേഴ്സിറ്റികളിലും കോളജുകളിലും ട്യൂഷൻ ഫീസിൽത്തന്നെ ഇളവുകൾ നേടാനും വിദേശ വിദ്യാരംഭത്തിൽ പങ്കെടുക്കുന്നവർക്കു സാധിക്കും.
നിബന്ധനകൾക്ക് വിധേയമായി കൊളാറ്ററലും കോ -സൈനറും ഇല്ലാതെ 100 ശതമാനം വരെ വിദേശ വിദ്യാഭ്യാസ വായ്പ നേടാനും വിദ്യാർഥികൾക്ക് കഴിയും. ഒപ്പം, ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനക്കൂപ്പണുകളും സ്വന്തമാക്കാം.
സൗജന്യമായി അപേക്ഷാഫോം നൽകാനും സ്പോട്ട് പ്രൊഫൈൽ അസസ്മെന്റ് നടത്താനും ഫാസ്റ്റ് ട്രാക്ക് അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യവും വിദേശ വിദ്യാരംഭത്തിലുണ്ട്.
പ്രവേശനം സൗജന്യമാണ്. www.santamonicaedu.in, എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനുമുണ്ട്. ഫോൺ: 0484 4150999, 9645222999.