സുകുമാരന്‍ നായർ -ഫ്രാന്‍സിസ് ജോര്‍ജ് കൂടിക്കാഴ്ച നടത്തി
Wednesday, October 1, 2025 1:38 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയാണ് ജനറല്‍ സെക്രട്ടറിയെ കണ്ടത്.
എന്‍എസ്എസുമായി തന്റെ പിതാവിന്റെ കാലം മുതല്‍ അടുത്ത ബന്ധമാണ് ഉള്ളത്. മിക്കവാറും താന്‍ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കാറുണ്ടന്നും ഇതും സൗഹൃദ സന്ദര്‍ശനം മാത്രമാണന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
വിശ്വാസത്തോടും വിശ്വാസികളോടും യാതൊരു ആത്മാര്‍ത്ഥയും ഇല്ലാത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണന്ന് എംപി പറഞ്ഞു. ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണം, വെള്ളി വിലയേറിയ കല്ലുകള്‍, പുരാവസ്തുക്കള്‍ എന്നിങ്ങനെയുള്ള വസ്തുക്കളുടെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കാത്തത് സംബന്ധിച്ചുള്ള ഹൈക്കോടതിയുടെ നിരീക്ഷണം വളരെ ഗൗരവത്തോടെ കാണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.