‘ഹൃദയപൂര്‍വം’ ആവണിയും അജിനും ആശുപത്രിയില്‍നിന്ന് മടങ്ങി
Wednesday, October 1, 2025 1:38 AM IST
കൊച്ചി: രണ്ടാഴ്ച മുമ്പ് 36 മണിക്കൂറിന്റെ ഇടവേളയില്‍ ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ അങ്കമാലി നായത്തോട് സ്വദേശി അജിന് ഏലിയാസും (28), കൊല്ലം കരുകോണ്‍ സ്വദേശി ആവണി കൃഷ്ണയും (13) പുതിയ ഹൃദയത്തുടിപ്പുമായി ആശുപത്രി വിട്ടു.
കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജിന്റെ (33) ഹൃദയമാണ് അജിനില്‍ മാറ്റിവച്ചത്. വാഹനാപകടത്തില്‍ മരിച്ച അങ്കമാലി സ്വദേശി ബില്‍ജിത്തി(18)ന്റെ ഹൃദയമാണ് ആവണിയില്‍ സ്പന്ദിക്കുന്നത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ഡോ. ജേക്കബ് ഏബ്രഹാം, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. ശ്രീശങ്കര്‍ എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
ഡോ. റോണി മാത്യു കടവില്‍, ഡോ. ഭാസ്കര്‍ രംഗനാഥന്, ഡോ. സാജന് കോശി, ഡോ. എസ്.ആര്. അനില്‍, ഡോ. പി. മുരുകന്, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്, ഡോ. ജനു റോസ്, ഡോ. ആബിദ് ഇക്ബാല്‍, ഡോ. ജഗന് ജോസ്, ഡോ. ആയിഷ നാസര്‍, രാജി രമേഷ്, സൗമ്യ സുനീഷ് എന്നിവര്‍ തുടര്ചികിത്സകളിലും പങ്കാളികളായി.
ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്റെ നേതൃത്വത്തില്‍, ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, ഫാ. ഡേവിസ് പടന്നയ്ക്കല്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍, ചികിത്സയ്ക്ക് നേതൃത്വം നല്കിയ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് രണ്ട് പേരെയും യാത്രയാക്കിയത്.
ഇരുവര്‍ക്കും വൈകാതെ തന്നെ സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. രണ്ട് പേരുടെയും ആരോഗ്യനിലയില്‍ അദ്ദേഹം പരിപൂർണ തൃപ്തി രേഖപ്പെടുത്തി.
തുടര്‍ച്ചയായി നടന്ന അവയവദാനങ്ങളും വിജയകരമായ ശസ്ത്രക്രിയകളും സമൂഹത്തില്‍ വലിയ അവബോധം സൃഷ്ടിച്ചെന്നും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം പേര് അവയവദാനത്തിന് തയാറായി രജിസ്റ്റര്‍ ചെയ്തുവെന്നും കെസോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് പറഞ്ഞു.