ടിവി ചർച്ചയുടെ പേരിൽ സർക്കാരിനെ ആക്രമിക്കാൻ ശ്രമിക്കുന്നത് അപഹാസ്യ നാടകം: മന്ത്രി രാജേഷ്
Wednesday, October 1, 2025 1:38 AM IST
തിരുവനന്തപുരം: ടെലിവിഷൻ ചർച്ചയുടെ പേരിൽ സർക്കാരിനെ ആക്രമിക്കാൻ ശ്രമിക്കുന്നത് അസംബന്ധവും അപഹാസ്യ നാടകവുമാണെന്നു മന്ത്രി എം.ബി. രാജേഷ്.
രാഹുൽഗാന്ധിക്കെതിരേ പരാമർശം നടത്തിയിട്ടു പോലും പ്രതിപക്ഷത്തിന് പ്രതികരിക്കാൻ നാലു ദിവസം വേണ്ടി വന്നു.
ആർഎസ്എസിനെതിരേ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും വാ തുറന്നതിൽ സന്തോഷം. വലിയ സമ്മർദത്തിനു വഴങ്ങിയാണ് ഇന്നലെയെങ്കിലും വിഷയം ഉന്നയിച്ചതെന്നും മന്ത്രി പറഞ്ഞു.