സെക്രട്ടേറിയറ്റിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശം
Wednesday, October 1, 2025 1:38 AM IST
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വയ്ക്കുമെന്ന ഭീഷണി സന്ദേശമാണ് ഇ മെയിലായി അയച്ചത്.
കരൂരിലുണ്ടായ ദുരന്തം ബോധപൂർവം സൃഷ്ടിച്ചതാണെന്നും ഇതിൽ സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ഭീഷണി സന്ദേശത്തിലെ ആവശ്യം. പോലീസ് തുടർനടപടി ആരംഭിച്ചു.