നിസാരമെന്ന് പറഞ്ഞതിനു പിന്നിൽ ബിജെപി-സിപിഎം അവിശുദ്ധ ബന്ധം: പി.കെ. കുഞ്ഞാലിക്കുട്ടി
Wednesday, October 1, 2025 1:38 AM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുതിർക്കണമെന്ന ആർഎസ്എസ് നേതാവിന്റെ ഭീഷണിയെ നിസാരമെന്നു സർക്കാർ പറഞ്ഞതിനു പിന്നിൽ ബിജെപി- സിപിഎം അവിശുദ്ധ ബന്ധമാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ലെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.