ബിജെപി പോലും ന്യായീകരിക്കാത്ത പ്രതിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: സണ്ണി ജോസഫ്
Wednesday, October 1, 2025 1:38 AM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ വെടിവയ്ക്കുമെന്നു പറഞ്ഞ പ്രതിയെ ബിജെപി നേതാക്കൾ പോലും ന്യായീകരിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും സംരക്ഷിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
കെപിസിസി അധ്യക്ഷനെന്ന നിലയിൽ തൃശൂരിൽ പത്രസമ്മേളനം വിളിച്ച് പ്രതിയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനു ശേഷം രണ്ടു പരാതികൾ പോലീസിനെ ലഭിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും രേഖാമൂലം പരാതി നൽകി. എന്നിട്ടും തിങ്കളാഴ്ച മാത്രമാണ് കേസെടുത്തതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.