പത്താം തവണയും കേരള കേസരിപട്ടം സ്വന്തമാക്കി റെനീഷ്
Wednesday, October 1, 2025 12:35 AM IST
ഫോർട്ട് കൊച്ചി: ഗുസ്തി മത്സരത്തിൽ കേരള കേസരി പട്ടം തുടർച്ചയായി പത്ത് തവണ സ്വന്തമാക്കി റിക്കാർഡ് കുറിച്ചിരിക്കുകയാണ് മട്ടാഞ്ചേരി സ്വദേശി ബി.എസ്. റെനീഷ് എന്ന 34കാരൻ.
കോട്ടയത്ത് നടന്ന അറുപതാമത് ഇന്ത്യൻ സ്റ്റൈൽ ഗുസ്തി മത്സരത്തിലാണ് പത്താമത് കേസരി പട്ടം റെനീഷ് ഉറപ്പിച്ചത്. 13 തവണ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
മൂന്ന് തവണ കേരള ടീം ക്യാപ്റ്റനായിരുന്നു. മട്ടാഞ്ചേരി കൊച്ചിൻ ജിംനേഷ്യത്തിൽ എം.എം. സലീമിന്റെ ശിക്ഷണത്തിലാണ് ഗുസ്തി പരിശീലനം ആരംഭിച്ചത്. ഈരവേലി, നെല്ലു കടവിൽ 3/140 ൽ താമസിക്കുന്ന സുബൈർ - റഹ്മത്ത് ദമ്പതികളുടെ മകനാണ്. അംനയാണ് ഭാര്യ. അന്തർ ദേശീയ മത്സരത്തിൽ ഇന്ത്യയുടെ പതാക ഉയർത്തണമെന്നതാണ് റെനീഷിന്റെ ഏറ്റവും വലിയ ആഗ്രഹം.