ഡിവൈഎഫ്ഐ നേതാവായ അഭിഭാഷക തൂങ്ങിമരിച്ച നിലയില്‍
Wednesday, October 1, 2025 12:35 AM IST
കുമ്പള: ഡിവൈഎഫ്ഐ നേതാവായ അഭിഭാഷകയെ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. കുമ്പള മേഖല പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റി അംഗവുമായ കുമ്പള ബത്തേരിയിലെ അഡ്വ. സി. രജിതകുമാരിയാണ് (30) മരിച്ചത്.
ഇന്നലെ വൈകുന്നേരം മുതല്‍ വീട്ടില്‍നിന്നു രജിതയെ വിളിച്ചെങ്കിലും ഫോണ്‍ അറ്റന്‍ഡ് ചെയ്യാത്തതിനെത്തുടര്‍ന്നു വീട്ടുകാര്‍ ഓഫീസിലെത്തി. ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്നു വിവരം കുമ്പള പോലീസിനെ അറിയിച്ചു.
പോലീസെത്തി വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ചന്ദ്രന്-വാരിജാക്ഷി ദമ്പതികളുടെ മകളാണ്. കൃതേഷാണ് ഭര്‍ത്താവ്. ഒരു കുട്ടിയുണ്ട്. സഹോദരങ്ങള്‍: സുജിത്, പരേതനായ അജിത്.