തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി
Wednesday, October 1, 2025 12:35 AM IST
കോട്ടയം: കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു. ഇതോടെ എന്‍എസ്എസുമായി അനുനയ നീക്കം ശക്തമാക്കിരിക്കുകയാണ് കോണ്‍ഗ്രസ്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച.
അരമണിക്കൂറോളം പെരുന്നയില്‍ ചെലവഴിച്ചശേഷമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സുകുമാരന്‍ നായരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനും കൊടിക്കുന്നില്‍ സുരേഷ് എംപിയും സന്ദര്‍ശിച്ചിരുന്നു.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അയ്യപ്പസംഗമം ബഹിഷ്കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിനു ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാടില്‍നിന്നും എന്‍എസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്നും വിമര്‍ശനവും ഉയര്‍ന്നിരുന്നു.