കെ.സി. വേണുഗോപാൽ അനുശോചിച്ചു
Friday, October 3, 2025 6:09 AM IST
തിരുവനന്തപുരം: സൗമ്യമായ പെരുമാറ്റം കൊണ്ട് എല്ലാവരോടും നല്ല സൗഹൃദം സൂക്ഷിച്ച മാധ്യമപ്രവർത്തകനായിരുന്നു ദീപികയുടെ ആലപ്പുഴ ന്യൂസ് ഫോട്ടോഗ്രാഫർ മോഹനൻ പരമേശ്വരൻ എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി അനുസ്മരിച്ചു.
മൂന്ന് പതിറ്റാണ്ട് വാർത്താലോകത്ത് സഞ്ചരിച്ച അദ്ദേഹവുമായി ദീർഘകാലത്തെ അടുപ്പമാണ് ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ ദിവസം അസുഖബാധിതനായി അദ്ദേഹത്തെ ആശുപ്രതിയിൽ പ്രവേശിച്ചെന്ന വിവരം അറിഞ്ഞപ്പോഴും എത്രയും വേഗം സുഖം പ്രാപിച്ച് കർമ്മമേഖലയിലേക്ക് ഊർജസ്വലനായി മടങ്ങിയെത്തുന്ന മോഹനനെ പ്രതീക്ഷിച്ചിരുന്ന തനിക്ക് ഈ വിയോഗ വാർത്ത വല്ലാത്ത ദുഖമാണ് സമ്മാനിക്കുന്നത്. മോഹന്റെ വേർപാടിൽ വേദനിക്കുന്ന സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.