തിരുവനന്തപുരം നോര്‍ത്തിലേക്ക് ഇന്ന് സ്പെഷല്‍ ട്രെയിന്‍
Friday, October 3, 2025 6:09 AM IST
കോഴിക്കോട്: പൂജ അവധിക്കാലത്തെ തിരക്കു കുറയ്ക്കാന്‍ ഇന്ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്ക് ഒരു സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വൈകുന്നേരം 3.15ന് മംഗളൂരുവില്‍നിന്ന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ (0606 5) ശനിയാഴ്ച പുലര്‍ച്ചെ 3.50ന് തിരുവനന്തപുരത്തെത്തും.
കണ്ണൂരില്‍ വൈകുന്നേരം 5.07നും തലശേരിയില്‍ 5.29നും കോഴിക്കോട്ട് 6.32നും ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ 8.50നും എത്തിച്ചേരും. തൃശൂരില്‍ രാത്രി 9.31ന് എത്തുന്ന ട്രെയിന്‍ 10.55ന് എറണാകുളം ടൗണിലും 12.07ന് കോട്ടയത്തും 1.47ന് കൊല്ലത്തും എത്തും.
തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് ശനിയാഴ്ച രാവിലെ 6.15ന് ഈ ട്രെയിന്‍ (06066) മംഗളൂരുവിലേക്കു യാത്ര തിരിക്കും. കോട്ടയത്ത് 8.48നും തൃശൂരില്‍ 11.14നും കോഴിക്കോട് 2.25നും കണ്ണൂരില്‍ 4.07നും കാസര്‍ഗോഡ് 6.08നും മംഗളൂരുവില്‍ രാത്രി എട്ടിനും ട്രെയിന്‍ എത്തിച്ചേരും.
മംഗളൂരു സെന്‍ട്രലില്‍നിന്ന് ഹസ്റത്ത് നിസാമുദ്ദീന്‍ ജംഗ്ഷനിലേക്ക് ഈ മാസം അഞ്ചിന് ഒരു സ്പെഷല്‍ ട്രെയിനും ഓടും. മംഗളൂരുവില്‍നിന്ന് ഞായറാഴ്ച വൈകുന്നേരം 3.15ന് സര്‍വീസ് ആരംഭിക്കും. കണ്ണൂരില്‍ 4.07നും കോഴിക്കോട്ട് 6.32നും ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ 8.25നും പാലക്കാട് ജംഗ്ഷനില്‍ അര്‍ധരാത്രി 12.07നും എത്തിച്ചേരും. ബുധനാഴ്ച പുലര്‍ച്ചെ 2.15ന് നിസാമുദ്ദീനില്‍ എത്തും.