സത്യൻ മൊകേരിയും പി.പി.സുനീറും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാർ
Friday, October 3, 2025 6:09 AM IST
തിരുവനന്തപുരം : സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാരായി സത്യൻ മൊകേരിയേയും പി.പി.സുനീറിനെയും കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന കൗണ്‍സിൽ യോഗം തെരഞ്ഞെടുത്തു.
11 അംഗ പാർട്ടി സെക്രട്ടേറിയറ്റിനെയും 25 അംഗ സംസ്ഥാന എക്സിക്യൂട്ടീവിനേയും ഇതോടൊപ്പം തെരഞ്ഞെടുത്തു. പാർട്ടി സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വത്തേയും അസിസ്റ്റന്റ് സെക്രട്ടറിമാരേയും കൂടാതെ കെ.രാജൻ, പി.പ്രസാദ്, ജി.ആർ.അനിൽ, ജെ.ചിഞ്ചുറാണി, ആർ.രാജേന്ദ്രൻ, കെ.കെ.വത്സരാജ്, കെ.കെ.അഷറഫ്, കെ.പി.സുരേഷ് രാജ് എന്നിവരാണു സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾ.
സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളെ കൂടാതെ പി.വസന്തം, രാജാജി മാത്യു തോമസ്, കമല സാദാനന്ദൻ, സി.കെ..ശശിധരൻ, മുല്ലക്കര രത്നാകരൻ, എൻ.രാജൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, സി.എൻ.ചന്ദ്രൻ, വി.എസ്.സുനിൽകുമാർ, കെ.എം.ദിനകരൻ, ടി.ടി.ജിസ്മോൻ, ടി.ജെ.ആഞ്ചലോസ്, ആർ.ലതാദേവി, ചിറ്റയം ഗോപകുമാർ എന്നിവരെ സംസ്ഥാന എക്സിക്യൂട്ടീവിലും ഉൾപ്പെടുത്തി. സി.പി.മുരളിയാണു കണ്ട്രോൾ കമ്മീഷൻ ചെയർമാൻ.