സംസ്ഥാന പിടിഎ അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Saturday, October 4, 2025 1:35 AM IST
തൃശൂർ: സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ അധ്യാപക പുരസ്കാരങ്ങളും ഭാഷാധ്യാപക പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.
ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിൽ കെ. സുനിൽ കുമാർ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുളത്തൂപ്പുഴ, കൊല്ലം), എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിൽ സന്തോഷ് ടി. ഇമ്മട്ടി (സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂൾ മറ്റം, തൃശൂർ), ഗവ. ഹൈസ്കൂൾ വിഭാഗത്തിൽ പി.വി. ഉദയകുമാർ (ജിവിഎച്ച്എസ്എസ് അരിന്പ്ര, മലപ്പുറം), എയ്ഡഡ് ഹൈസ്കൂൾ വിഭാഗത്തിൽ വി.പി. അലി അക്ബർ (ഇസ്ലാഹിയ ഓറിയന്റൽ എച്ച്എസ്എസ് എടവണ്ണ, മലപ്പുറം), ഗവ. യുപി സ്കൂൾ വിഭാഗത്തിൽ അഷ്റഫ് മോളയിൽ (ജിഎംയുപി സ്കൂൾ അരീക്കോട്, മലപ്പുറം), എയ്ഡഡ് യുപി സ്കൂൾ വിഭാഗത്തിൽ ബിനു കെ. കോശി (സെന്റ് ജോർജ് യുപി സ്കൂൾ, ചെറുവക്കൽ, കൊല്ലം), എയ്ഡഡ് എൽപി സ്കൂൾ വിഭാഗത്തിൽ എം.എസ്. ഷീജ (ഞാവക്കാട് എൽപി സ്കൂൾ, ആലപ്പുഴ), അണ്‍എയ്ഡഡ് സ്കൂൾ വിഭാഗത്തിൽ ജയശ്രീ രവികുമാർ (ശ്രീ ഗോകുലം പബ്ലിക് സ്കൂൾ, ബ്രഹ്മകുളം, തൃശൂർ) എന്നിവർ മാതൃകാ അധ്യാപക പുരസ്കാരത്തിന് അർഹരായി.
ഭാഷാധ്യാപക പുരസ്കാരത്തിന് മലയാളം - ഡോ. പി.ആർ. രാമചന്ദ്രൻ (എസ്ആർകെ ജിവിഎംഎച്ച്എസ്എസ്, പുറനാട്ടുകര, തൃശൂർ), ഹിന്ദി- പി.ഡി. ആന്റോ (സെന്റ് ജോണ്‍സ് എച്ച്എസ്എസ് പറപ്പൂർ, തൃശൂർ), സംസ്കൃതം- പ്രഫ. കെ. വിശ്വനാഥൻ (സെൻട്രൽ സംസ്കൃതം യൂണിവേഴ്സിറ്റി, പുറനാട്ടുകര, തൃശൂർ) എന്നിവരും അർഹരായി.