അന്വേഷണത്തിന് നിര്‍ദേശം
Saturday, October 4, 2025 1:34 AM IST
തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഒമ്പത് വയസുകാരിക്ക് നല്കിയ ചികിത്സയില്‍ പിഴവെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.