യൂഹാനോൻ മാർത്തോമ്മാ ഫൗണ്ടേഷൻ പ്രഥമ പുരസ്കാരം കർദിനാൾ മാർ ക്ലീമിസ് ബാവയ്ക്ക്
Saturday, October 4, 2025 1:35 AM IST
പത്തനംതിട്ട: യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നാമധേയത്തിലുള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക്.
18നു രാവിലെ പത്തിന് അയിരൂർ ചെറുകോൽപ്പുഴ കലാലയം കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ക്ലീമിസ് ബാവയ്ക്ക് പുരസ്കാരം സമ്മാനിക്കുമെന്ന് അവാർഡ് നിർണയ സമിതി ചെയർമാൻ ആന്റോ ആന്റണി എംപി അറിയിച്ചു.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സാമൂഹികസേവന സമാധാന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അദ്ദേഹത്തിന് പുരസ്കാരം നൽകുന്നതെന്നും ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു.