തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ www.sec.kerala.gov.in ലെ ​​​വോ​​​ട്ട​​​ർ​​​ സെ​​​ർ​​​ച്ച് (Voter search) ഓ​​​പ്ഷ​​​നി​​​ൽ ക്ലി​​​ക്ക് ചെ​​​യ്താ​​​ൽ ത​​​ദ്ദേ​​​ശ​​​ സ്ഥാ​​​പ​​​ന വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു​​​ണ്ടോ​​​യെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്കാം.

സം​​​സ്ഥാ​​​നം, ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​നം, വാ​​​ർ​​​ഡ് എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്ന് ത​​​ല​​​ങ്ങ​​​ളി​​​ൽ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​ര് തി​​​ര​​​യാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​മ്പോ​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള പേ​​​ര്, കേ​​​ന്ദ്ര​​​ തെര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ വോ​​​ട്ട​​​ർ​ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ന​​​മ്പ​​​ർ (EPIC) എ​​​ന്നി​​​വ ന​​​ൽ​​​കി പേ​​​ര് തി​​​ര​​​യാം. EPIC കാ​​​ർ​​​ഡ് ന​​​മ്പ​​​ർ ര​​​ണ്ട് ത​​​ര​​​ത്തി​​​ലു​​​ണ്ട്, പ​​​ഴ​​​യ​​​തും പു​​​തി​​​യ​​​തും. ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ അ​​​പേ​​​ക്ഷി​​​ക്കു​​​മ്പോ​​​ൾ ഇ​​​വ​​​യി​​​ലേ​​​താ​​​ണോ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്, അ​​​തു​​​പ​​​യോ​​​ഗി​​​ച്ച് തെ​​​ര​​​ഞ്ഞാ​​​ൽ മാ​​​ത്ര​​​മേ പേ​​​ര് ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യൂ.

ഇ​​​തു കൂ​​​ടാ​​​തെ, സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള പ​​​ഴ​​​യ SEC Id ന​​​മ്പ​​​രോ, പു​​​തി​​​യ SEC ന​​​മ്പ​​​രോ ഉ​​​പ​​​യോ​​​ഗി​​​ച്ചും പേ​​​രു​​​ണ്ടോ​​​യെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്കാം.

സം​​​സ്ഥാ​​​ന​​​ ത​​​ല​​​ത്തി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു തി​​​ര​​​യാ​​​ൻ വെ​​​ബ് സൈ​​​റ്റി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് വോ​​​ട്ട​​​ർ സ​​​ർ​​​വീ​​​സ​​​സ് (Voter service) ക്ലി​​​ക്ക് ചെ​​​യ്യ​​​ണം. അ​​​പ്പോ​​​ൾ സെ​​​ർ​​​ച്ച് വോ​​​ട്ട​​​ർ സ്റ്റേ​​​റ്റ് വൈ​​​സ് (Search Voter Statewise), സെ​​​ർ​​​ച്ച് വോ​​​ട്ട​​​ർ ലോ​​​ക്ക​​​ൽ​​​ ബോ​​​ഡി വൈ​​​സ് (Search Voter Localbodywise), സെ​​​ർ​​​ച്ച് വോ​​​ട്ട​​​ർ വാ​​​ർ​​​ഡ് വൈ​​​സ് (Search Voter Wardwise) എ​​​ന്നീ മൂ​​​ന്ന് ഓ​​​പ്ഷ​​​നു​​​ക​​​ൾ സ്‌​​​ക്രീ​​​നി​​​ൽ തെ​​​ളി​​​യും. ഇ​​​തി​​​ൽ സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ പേ​​​ര് തി​​​ര​​​യാ​​​ൻ ആ​​​ദ്യ​​​ത്തെ സ്റ്റേ​​​റ്റ് വൈ​​​സ് ഓ​​​പ്ഷ​​​ൻ ക്ലി​​​ക്ക് ചെ​​​യ്യ​​​ണം.


അ​​​പ്പോ​​​ൾ സെ​​​ർ​​​ച്ച് ബൈ EPIC / Old SEC id, ​​​സെ​​​ർ​​​ച്ച് ബൈ New SEC Id ​​​എ​​​ന്നീ ര​​​ണ്ട് ഓ​​​പ്ഷ​​​നു​​​ക​​​ൾ മു​​​ക​​​ളി​​​ൽ ഇ​​​ട​​​തുവ​​​ശ​​​ത്താ​​​യി കാ​​​ണാം. ഇ​​​തി​​​ൽ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ വോ​​​ട്ട​​​ർ ഐ​​​ഡി കാ​​​ർ​​​ഡ് ന​​​മ്പ​​​ർ, സം​​​സ്ഥാ​​​ന ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​ഴ​​​യ SEC Id ന​​​മ്പ​​​ർ, പു​​​തി​​​യ SECയും 9 ​​​അ​​​ക്ക​​​ങ്ങ​​​ളും ചേ​​​ർ​​​ന്ന സ​​​വി​​​ശേ​​​ഷ ന​​​മ്പ​​​ർ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് പേ​​​ര് തെ​​​ര​​​യാ​​​വു​​​ന്ന​​​താ​​​ണ്.

ഇ​​​നി ലോ​​​ക്ക​​​ൽ​​​ ബോ​​​ഡി​​​വൈ​​​സ് ഓ​​​പ്ഷ​​​ൻ ക്ലി​​​ക്ക് ചെ​​​യ്ത് ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ ത​​​ല​​​ത്തി​​​ലും പേ​​​ര് തെ​​​ര​​​യാ​​​വു​​​ന്ന​​​താ​​​ണ്. ഇ​​​വി​​​ടെ ജി​​​ല്ല​​​യു​​​ടെ പേ​​​രും ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ പേ​​​രും ന​​​ൽ​​​കി​​​യി​​​ട്ട് വോ​​​ട്ട​​​റു​​​ടെ പേ​​​രോ, വോ​​​ട്ട​​​ർ ഐ​​​ഡി കാ​​​ർ​​​ഡ് ന​​​മ്പ​​​രോ (EPIC) , SECയു​​​ടെ പ​​​ഴ​​​യ​​​തോ, പു​​​തി​​​യ​​​തോ ആ​​​യ ന​​​മ്പ​​​രോ എ​​​ന്‍റ​​​ർ ചെ​​​യ്ത് പേ​​​ര് പ​​​രി​​​ശോ​​​ധി​​​ക്കാം. അ​​​തു പോ​​​ലെ സെ​​​ർ​​​ച്ച് വാ​​​ർ​​​ഡ് വൈ​​​സ് ക്ലി​​​ക്ക് ചെ​​​യ്തും വാ​​​ർ​​​ഡ് ത​​​ല​​​ത്തി​​​ൽ വോ​​​ട്ട​​​റു​​​ടെ പേ​​​ര് തെ​​​ര​​​യാം.

അ​​​പേ​​​ക്ഷി​​​ക്കു​​​മ്പോ​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള പേ​​​രും, വോ​​​ട്ട​​​ർ ഐ​​​ഡി കാ​​​ർ​​​ഡ് ന​​​മ്പ​​​രും കൃ​​​ത്യ​​​മാ​​​യി ന​​​ൽ​​​കി​​​യാ​​​ൽ മാ​​​ത്ര​​​മേ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പേ​​​ര് ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യൂ. ഇ​​​ര​​​ട്ട​​​വോ​​​ട്ടു​​​ണ്ടെ​​​ന്ന് ആ​​​ർ​​​ക്കെ​​​ങ്കി​​​ലും പ​​​രാ​​​തി​​​യു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ക്കാ​​​ര്യം ബ​​​ന്ധ​​​പ്പെ​​​ട്ട ഇ​​​ല​​​ക്ട​​​റ​​​ൽ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​റെ അ​​​റി​​​യി​​​ക്കാം.