സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങൾ വര്‍ധിക്കുന്നത് ആശങ്കാജനകം
Saturday, October 4, 2025 1:35 AM IST
കൊച്ചി: കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ കെസിബിസി വിമന്‍സ് കമ്മീഷന് ഉത്കണ്ഠ രേഖപ്പെടുത്തി.
സാമൂഹിക അതിക്രമങ്ങളിലേക്കു നയിക്കുന്ന മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കെതിരേ സ്ത്രീസമൂഹം ഒന്നിച്ചു പ്രതികരിക്കണമെന്ന് പിഒസിയിൽ നടന്ന കമ്മീഷൻ നേതൃസംഗമം ആവശ്യപ്പെട്ടു.
ചെയര്മാന് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. ജിബി ഗീവർഗീസ് അധ്യക്ഷത വഹിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബിജു കല്ലുങ്കല്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, ഡെല്‍സി ലൂക്കാച്ചന്, സിസ്റ്റര്‍ നിരഞ്ജന, ഷേര്‍ലി സ്റ്റാന്‍ലി, അഡ്വ . മിനി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളില്‍നിന്നുമുള്ള പ്രതിനിധികള്‍ രണ്ടു ദിവസത്തെ പരിപാടിയിൽ പങ്കെടുത്തു.