പണം വാങ്ങി ടിക്കറ്റ് നൽകാതിരുന്ന കണ്ടക്ടർക്ക് സസ്പെൻഷൻ
Saturday, October 4, 2025 1:34 AM IST
ചാത്തന്നൂർ: വിനോദസഞ്ചാരികൾക്കു കുറഞ്ഞ ചെലവിൽ മൂന്നാർ കണ്ട് ആസ്വദിക്കാൻ കെഎസ്ആർടിസി ഒരുക്കിയിട്ടുള്ള ഡബിൾ ഡെക്കർ ബസിൽ ടിക്കറ്റിൽ തിരിമറി. തട്ടിപ്പ് നടത്തിയ ഡ്രൈവർ കം കണ്ടക്ടറായ പ്രിൻസ് ചാക്കോയെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ 27ന് വൈകുന്നേരമാണ് സംഭവം. ടിക്കറ്റ് തുക വാങ്ങിയ ശേഷം യാത്രക്കാർക്ക് പ്രിൻസ് ചാക്കോ ടിക്കറ്റ് കൊടുക്കുന്നില്ലെന്നു വേഷംമാറി ബസിൽ കയറിയ വിജിലൻസ് ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് വിജിലൻസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു.