സംസ്ഥാനതല ക്വിസ് മത്സരം നാളെ
Saturday, October 4, 2025 1:34 AM IST
തിരുവനന്തപുരം: ‘വായനയാണു ലഹരി’ എന്ന സന്ദേശവുമായി കേന്ദ്രീയ സാംസ്കാരിക നിലയം കെ.എസ്. സേതുമാധവന്റെ സ്മരണാർഥം നാളെ കരകുളം ക്ഷീരഭവനിൽ സംസ്ഥാനതല ക്വിസ് മത്സരം നടത്തും.
പൊതുവിജ്ഞാനം, കല, കായികം, സാഹിത്യം, സിനിമ, ആനുകാലികം എന്നിവയെ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ. ജൂണിയർ (ക്ലാസ് നാലു മുതൽ ഏഴു വരെ), സീനിയർ (ക്ലാസ് എട്ടു മുതൽ 12 വരെ) വിഭാഗങ്ങളിൽ മത്സരം ഉണ്ടാകും.
ഒന്നു മുതൽ നാലു വരെ സ്ഥാനക്കാർക്ക് യഥാക്രമം 3,500, 2,500, 750 (രണ്ടു പേർക്ക്) കാഷ് പ്രൈസും മെമന്റോയും മെഡലും സർട്ടിഫിക്കറ്റും നൽകും. ജൂണിയർ വിഭാഗം രാവിലെ പത്തിനും സീനിയർ വിഭാഗം 12നും രജിസ്ട്രേഷൻ ആരംഭിക്കും. വിവരങ്ങൾക്ക് വാട്സ് ആപ്പ്: 8129929281.