തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ഉ​​​പ​​​യോ​​​ഗ ശൂ​​​ന്യ​​​മാ​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ലെ ഒ​​​രു ഭാ​​​ഗം ഇ​​​ടി​​​ഞ്ഞു​​​വീ​​​ണ് മ​​​ര​​​ണ​​​പ്പെ​​​ട്ട വൈ​​​ക്കം സ്വ​​​ദേ​​​ശി​​​നി ബി​​​ന്ദു വി​​​ശ്രു​​​ത​​​ന്‍റെ മ​​​ക​​​ൻ വി.​​​ന​​​വ​​​നീ​​​തി​​​ന് തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ൽ നി​​​യ​​​മ​​​നം ന​​​ൽ​​​കി ഉ​​​ത്ത​​​ര​​​വാ​​​യി.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​യാ​​​യ മ​​​ക​​​ൻ ന​​​വ​​​നീ​​​തി​​​ന് തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ലെ മ​​​രാ​​​മ​​​ത്ത് വി​​​ഭാ​​​ഗ​​​ത്തി​​​ൽ തേ​​​ർ​​​ഡ് ഗ്രേ​​​ഡ് ഓ​​​വ​​​ർ​​​സി​​​യ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ ജോ​​​ലി ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​ണ് ബോ​​​ർ​​​ഡ് ഉ​​​ത്ത​​​ര​​​വാ​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് മ​​​ന്ത്രി വി. ​​​എ​​​ൻ. വാ​​​സ​​​വ​​​ൻ അ​​​റി​​​യി​​​ച്ചു. വൈ​​​ക്കം അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ഓ​​​ഫീ​​​സി​​​ലാ​​​വും ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ക.