ഒക്ടോബർ മൂന്നിലെ സ്ഥലംമാറ്റ ഉത്തരവുകൾ നടപ്പാക്കാം
Sunday, October 5, 2025 1:57 AM IST
തിരുവനന്തപുരം: കഴിഞ്ഞ മൂന്നിന് വിവിധ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവുകൾ നടപ്പാക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
അന്നും അതിനും മുൻപും ഇറക്കിയിട്ടുള്ള ഉത്തരവുകളിലെ സ്ഥലംമാറ്റങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തണമെന്ന് കമ്മീഷൻ നിർദേശിച്ചു.