ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവയ്ക്കണം: സണ്ണി ജോസഫ്
Sunday, October 5, 2025 1:57 AM IST
കണ്ണൂർ: ശബരിമലയുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ കഴിയാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.അത് സാധൂകരിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ ബോര്‍ഡിനും സര്‍ക്കാരിനും പരാജയവും പാളിച്ചയും സംഭവിച്ചതായി കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ സണ്ണി ജോസഫ് പറഞ്ഞു.