തി​​രു​​വ​​ന​​ന്ത​​പു​​രം: ഒ​​ന്നാം സ​​മ്മാ​​ന​​മാ​​യി 12 കോ​​ടി രൂ​​പ ല​​ഭി​​ക്കു​​ന്ന, കേ​​ര​​ള ഭാ​​ഗ്യ​​ക്കു​​റി വ​​കു​​പ്പി​​ന്‍റെ പൂ​​ജാ ബം​​പ​​ര്‍ ഭാ​​ഗ്യ​​ക്കു​​റി ടി​​ക്ക​​റ്റി​​ന്‍റെ പ്ര​​കാ​​ശ​​നം ന​​ട​​ന്നു.

തി​​രു​​വ​​ന​​ന്ത​​പു​​രം ഗോ​​ര്‍​ഖി ഭ​​വ​​നി​​ലെ ന​​റു​​ക്കെ​​ടു​​പ്പു വേ​​ദി​​യി​​ല്‍ ന​​ട​​ന്ന​​ ച​​ട​​ങ്ങി​​ല്‍ ധ​​ന​​മ​​ന്ത്രി കെ.​​എ​​ന്‍. ബാ​​ല​​ഗോ​​പാ​​ല്‍ ടി​​ക്ക​​റ്റി​​ന്‍റെ പ്ര​​കാ​​ശ​​നം നി​​ര്‍​വ​​ഹി​​ച്ചു. ആ​​ന്‍റ​​ണി രാ​​ജു എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​നാ​​യി​​രി​​ന്നു.

ടി​​ക്ക​​റ്റി​​ന് 300 രൂ​​പ വി​​ല​​യു​​ള്ള പൂ​​ജാ ബം​​പ​​ര്‍ ഭാ​​ഗ്യ​​ക്കു​​റി​​ക്ക് അ​​ഞ്ച് പ​​ര​​മ്പ​​ര​​ക​​ളാ​​ണു​​ള്ള​​ത്. ന​​വം​​ബ​​ർ 22ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നാ​​ണ് ന​​റു​​ക്കെ​​ടു​​പ്പ്. ര​​ണ്ടാം സ​​മ്മാ​​ന​​മാ​​യി ഒ​​രു കോ​​ടി രൂ​​പ വീ​​തം ഓ​​രോ പ​​ര​​മ്പ​​ര​​യ്ക്കും മൂ​​ന്നാം സ​​മ്മാ​​ന​​മാ​​യി അ​​ഞ്ചു ല​​ക്ഷം വീ​​തം 10 പേ​​ര്‍​ക്ക് (ഓ​​രോ പ​​ര​​മ്പ​​ര​​യി​​ലും ര​​ണ്ട് വീ​​തം).


നാ​​ലാം സ​​മ്മാ​​ന​​മാ​​യി മൂ​​ന്നു ല​​ക്ഷം വീ​​തം അ​ഞ്ചു ​പ​​ര​​മ്പ​​ര​​ക​​ള്‍​ക്കും അ​​ഞ്ചാം സ​​മ്മാ​​ന​​മാ​​യി ര​​ണ്ടു ല​​ക്ഷം വീ​​തം അ​​ഞ്ച് പ​​ര​​മ്പ​​ര​​ക​​ള്‍​ക്കും ന​​ല്‍​കു​​ന്നു. കൂ​​ടാ​​തെ 5000, 1000, 500, 300 വീ​​തം രൂ​​പ​​യു​​ടെ ഉ​​ൾ​​പ്പെ​​ടെ​യു​ള്ള സ​​മ്മാ​​ന​​ങ്ങ​​ളാ​​ണ് ന​​ല്‍​കു​​ന്ന​​ത്.