തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ‘മാ​​​ലി​​​ന്യ​​​മു​​​ക്തം ന​​​വ​​​കേ​​​ര​​​ളം’ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ സ്‌​​​കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 1500 രൂ​​​പ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ന​​​ൽ​​​കും.

യു​​​പി വി​​​ഭാ​​​ഗ​​​ത്തി​​​ൽ 6, 7 ക്ലാ​​​സു​​​ക​​​ളി​​​ലെ​​​യും ഹൈ​​​സ്‌​​​കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ: 8, 9 ക്ലാ​​​സു​​​ക​​​ളി​​​ലെ​​​യും ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി/ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​ന്നാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മാ​​​ണ് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കു​​​ക.

ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ 50 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും മു​​​ൻ​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ 75 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും കോ​​​ർ​​​പറേ​​​ഷ​​​നു​​​ക​​​ളി​​​ൽ 100 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മാ​​​ണ് അ​​​ർ​​​ഹ​​​ത. ഓ​​​രോ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ൽനി​​​ന്നും ചു​​​രു​​​ങ്ങി​​​യ​​​ത് ര​​​ണ്ടു കു​​​ട്ടി​​​ക​​​ൾ​​​ക്ക് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കും.


ഓ​​​രോ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ നി​​​ന്നും ന​​​ൽ​​​കു​​​ന്ന ആ​​​കെ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ൽ 40% യു​​​പി വി​​​ഭാ​​​ഗ​​​ത്തി​​​നും 30% ഹൈ​​​സ്‌​​​കൂ​​​ളി​​​നും 30% ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി/​​​വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​നു​​​മാ​​​യി മാ​​​റ്റി​​​വ​​​യ്ക്കും.

‘പാ​​​ഴ് വ​​​സ്തു പ​​​രി​​​പാ​​​ല​​​നം ഹ​​​രി​​​ത സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യി​​​ലൂ​​​ടെ’ എ​​​ന്ന മേ​​​ഖ​​​ല​​​യി​​​ൽ തൊ​​​ഴി​​​ൽ ഉ​​​ദ്ഗ്ര​​​ഥി​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 5 മു​​​ത​​​ൽ 10 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലെ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ലെ ആ​​​ശ​​​യ​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ണ്ടാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് വി​​​ഭാ​​​വ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നു​​​ള്ള തു​​​ക ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ലാ​​​ൻ ഫ​​​ണ്ടി​​​ൽ നി​​​ന്നോ 2025-26 സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ലെ പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടോ വി​​​നി​​​യോ​​​ഗി​​​ക്കാം. ന​​​വം​​​ബ​​​ർ 14ന് ​​​വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ൽ ചേ​​​രു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ ഹ​​​രി​​​ത​​​സ​​​ഭ​​​യി​​​ൽ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥിക​​​ളു​​​ടെ ലി​​​സ്റ്റ് പ്ര​​​ഖ്യാ​​​പി​​​ക്കും.