ഹാക് കെപി - 2025 ഗ്രാൻഡ് ഫിനാലെ സമാപിച്ചു
Sunday, October 5, 2025 1:57 AM IST
കൊച്ചി: കൊക്കൂൺ 2025 കോൺഫറൻസിനു മുന്നോടിയായി സംഘടിപ്പിക്കുന്ന ഇന്റർ നാഷണൽ ഹാക്കത്തോൺ ഹാക് കെ പി - 2025 ഗ്രാൻഡ് ഫിനാലെ സമാപിച്ചു. കേരള പോലീസ് സൈബർഡോമിന്റെ നേതൃത്വത്തിലാണ് ഹാക് കെപി 2025 സംഘടിപ്പിച്ചത്.
സമാപനസമ്മേളനം കൊച്ചി താജ് വിവാന്തയിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം പി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി മേയർ എം. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
സൈബർ ഓപ്പറേഷൻസ് എസ്പി അങ്കിത് അശോക് ,കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ , പീറ്റർ പില്ലി (കിൻഡ് റെഡ് ടെക്- ന്യൂസിലൻഡ്), കെൽവിൻ ലേ (എംബിഇ , ഡയറക്ടർ ചൈൽഡ് ലൈറ്റ് - യുകെ) , ലിഡിയ ഡാവെൻ പോർട്ട് ( ചൈൽഡ് ലൈറ്റ്), ഡിസിപി അശ്വതി ജിജി എന്നിവർ പ്രസംഗിച്ചു.