മുനമ്പം: നീതി ലഭിച്ചില്ലെങ്കിൽ വനിതകൾ സമരത്തിനിറങ്ങും
Sunday, October 5, 2025 1:57 AM IST
ചെറായി: മുനമ്പം തീരജനതയ്ക്ക് നീതി ലഭിക്കാതെവന്നാൽ കേരളത്തിലെ 12 രൂപതകളിലെയും സ്ത്രീകളെ സംഘടിപ്പിച്ച് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കെആർഎൽ സിബിസി വനിതാ കമ്മീഷൻ സെക്രട്ടറി സിസ്റ്റർ നിരഞ്ജന മുന്നറിയിപ്പു നൽകി.
മുനമ്പം സമരത്തിന് കോട്ടപ്പുറം, വരാപ്പുഴ, കൊച്ചി രൂപതകളിലെ കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ ഐക്യദാർഢ്യം അറിയിച്ചുകൊണ്ടുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സിസ്റ്റർ നിരഞ്ജന.
കെഎൽസിഡബ്ലിയുഎ സ്റ്റേറ്റ് സെക്രട്ടറി മെറ്റിൽഡ, സ്റ്റേറ്റ് ട്രഷറർ റാണി പ്രദീപ്, വരാപ്പുഴ രൂപതാ പ്രസിഡന്റ് മേരി ഗ്രേസ്, കോട്ടപ്പുറം രൂപതാ ആനിമേറ്റർ അഡ്വ. അഞ്ജലി സൈറസ്, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ്, ഫാ. ആന്റണി സേവ്യർ തറയിൽ, ജോസഫ് ബെന്നി കുറുപ്പശേരി തുടങ്ങിയവർ പ്രസംഗിച്ചു.