തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ: നി​​​​യ​​​​ന്ത്ര​​​​ണം വി​​​​ട്ട ബൈ​​​​ക്ക് മെ​​​​ട്രോ തൂ​​​ണി​​​ൽ ഇ​​​​ടി​​​​ച്ച് യു​​​​വാ​​​​വും യു​​​​വ​​​​തി​​​​യും മ​​​​രി​​​​ച്ചു.

ആ​​​​ല​​​​പ്പു​​​​ഴ മു​​​​ട്ടാ​​​​ർ പു​​​​ത്ത​​​​ൻ​​​​പ​​​​റ​​​​മ്പി​​​​ൽ സു​​​​രേ​​​​ഷി​​​​ന്‍റെ മ​​​​ക​​​​ൻ സൂ​​​​ര​​​​ജ് സു​​​​രേ​​​​ഷ് (24), തൃ​​​​ശൂ​​​​ർ പ​​​​ഴു​​​​വി​​​​ൽ വെ​​​​സ്റ്റ് വ​​​​ള്ളൂ​​​​ക്കാ​​​​ട്ടി​​​​ൽ അ​​​​ശോ​​​​ക്‌​​​​കു​​​​മാ​​​​റി​​​​ന്‍റെ മ​​​​ക​​​​ൾ ശ്വേ​​​​ത അ​​​​ശോ​​​​ക് (25) എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഇ​​​ന്ന​​​ലെ അ​​​ർ​​​ധ​​​രാ​​​​ത്രി 12.45 ഓ​​​​ടെ വൈ​​​​റ്റി​​​​ല- പേ​​​​ട്ട റോ​​​​ഡി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

ഇ​​​​രു​​​​വ​​​​രും ഫോ​​​​റം മാ​​​​ളി​​​​ൽ പോ​​​​യ​​​​തി​​​​നു​​​ശേ​​​​ഷം തി​​​​രി​​​​കെ ശ്വേ​​​​ത​​​​യെ കാ​​​​ക്ക​​​​നാ​​​​ടു​​​​ള്ള താ​​​മ​​​സ​​​സ്ഥ​​​ല​​​ത്ത് ​എ​​​​ത്തി​​​​ക്കാ​​​​നാ​​​​യി പോ​​​​കു​​​​മ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.


നി​​​​യ​​​​ന്ത്ര​​​​ണം വി​​​​ട്ട ബൈ​​​​ക്ക് ച​​​​മ്പ​​​​ക്ക​​​​ര മാ​​​​ർ​​​​ക്ക​​​​റ്റി​​​​ന​​​​ടു​​​​ത്തു​​​​ള്ള 953-ാം ന​​​​മ്പ​​​​ർ മെ​​​​ട്രോ പി​​​​ല്ല​​​​റി​​​​ൽ ഇ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

തെ​​​​റി​​​​ച്ചു​​​വീ​​​​ണ് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ ഇ​​​​രു​​​​വ​​​​രെ​​​​യും വൈ​​​​റ്റി​​​​ല​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​പ്പോ​​​​ഴേ​​​​ക്കും മ​​​​രി​​​​ച്ചി​​​​രു​​​​ന്നു.

സി​​​​ന്ധു​​​​വാ​​​​ണ് സൂ​​​​ര​​​​ജി​​​​ന്‍റെ അ​​​മ്മ. സ​​​​ഹോ​​​​ദ​​​​രി: സൂ​​​​ര്യ. ശ്വേ​​​​ത​​​​യു​​​​ടെ അ​​​മ്മ: മി​​​​നി. സ​​​​ഹോ​​​​ദ​​​​രി: സ്വാ​​​​തി.