എയ്ഡഡ് പ്രതിസന്ധി രമ്യമായി പരിഹരിക്കും: ജോസ് കെ. മാണി
Sunday, October 5, 2025 1:57 AM IST
കോട്ടയം: അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്കൂള്‍ മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ക്രൈസ്തവസഭ ഉള്‍പ്പെടെയുള്ള മാനേജ്മെന്റുകള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉടന്‍ രമ്യമായി പരിഹരിക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി.
ഇക്കാര്യത്തില്‍ ക്രൈസ്തവ സഭകളും സര്‍ക്കാരും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെങ്കില്‍ കേരള കോണ്‍ഗ്രസ്-എം അതിനു മുന്‍കൈയെടുക്കും.
കേരള കോണ്‍ഗ്രസ്- എം ചെയര്മാന് എന്ന നിലയില്‍ ഈ വിഷയം നേരത്തേതന്നെ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രശ്നപരിഹാരത്തിലുള്ള ഫോര്‍മുല എല്‍ഡിഎഫ് കൂട്ടായി ചര്‍ച്ച ചെയ്തു തീരുമാനിച്ച് ഉടന്‍ നടപ്പാക്കുമെന്നും ജോസ് കെ. മാണി അറിയിച്ചു.