പോറ്റി തന്റെ മണ്ഡലത്തിലെ വോട്ടറെന്ന് അടൂർ പ്രകാശ്
Sunday, October 5, 2025 1:57 AM IST
ആലുവ: പലരുടെയും കൂടെ ഉണ്ണികൃഷ്ണൻ പോറ്റി ഫോട്ടോയെടുത്തിട്ടുണ്ടെന്നും തന്നെ മാത്രം ക്രൂശിച്ചിട്ടു കാര്യമില്ലെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ ആലുവയിൽ മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പോറ്റിയുമായി പരിചയമുണ്ടെന്നും തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു. തന്റെ മണ്ഡലത്തിൽപ്പെട്ടയാളായതിനാൽ പോറ്റി വിളിച്ച പരിപാടികളിൽ എംപിയെന്ന നിലയിൽ പങ്കെടുത്തിട്ടുണ്ടെന്നും ഒപ്പം ഫോട്ടോ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.