സ്വർണപ്പാളി വിവാദം സിബിഐ അന്വേഷിക്കണം: കുമ്മനം രാജശേഖരൻ
Sunday, October 5, 2025 1:57 AM IST
തൃശൂർ: ശബരിമല സ്വർണപ്പാളിവിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നു ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.
കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെങ്കിൽ വിദഗ്ധമായ അന്വേഷണമാണ് ആവശ്യം. ശബരിമലയിലെ വിശ്വാസത്തെ നശിപ്പിക്കാൻ ഗൂഢസംഘം പ്രവർത്തിക്കുന്നതിൽ ഭക്തജനങ്ങൾക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.