തിരുവോണം ബംപര്‍ നെട്ടൂര്‍ സ്വദേശിനിക്ക്
Monday, October 6, 2025 5:22 AM IST
കൊച്ചി: തിരുവോണം ബംപര്‍ ലോട്ടറി അടിച്ചത് നെട്ടൂര്‍ സ്വദേശിനിക്കെന്നു സമ്മാനാർഹമായ ടിക്കറ്റ് വിറ്റ മരടിലെ ഏജന്റ് ലതീഷ്. ഭാഗ്യശാലി രണ്ടു ടിക്കറ്റാണ് എടുത്തിരുന്നത്. അതിലൊരു ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. അര്‍ഹതപ്പെട്ടയാൾക്കു തന്നെയാണ് ലോട്ടറി അടിച്ചതെന്നും ലതീഷ് പറഞ്ഞു.
അതേസമയം, ഭാഗ്യശാലി കാണാമറയത്ത് തുടരും. പരസ്യമായി രംഗത്തുവരില്ല. ആള്‍ക്കൂട്ടത്തെ ഭയമാണെന്നും ലോട്ടറി ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിക്കുമെന്നും ഇവര്‍ ലോട്ടറി ഏജന്‍സിയെ അറിയിച്ചതായാണു വിവരം. പേര് രഹസ്യമാക്കിവയ്ക്കാനാണു നിലവിലെ തീരുമാനം.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ഭാഗ്യശാലി മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു. ഇതോടെ ലോട്ടറിക്കടയ്ക്കു മുന്നില്‍ തിരക്കേറി. നിയന്ത്രണത്തിന് പോലീസുമെത്തി. ഇതോടെ ആള്‍ക്കൂട്ടത്തെ ഭയന്നു ഭാഗ്യശാലി എത്തില്ലെന്ന് കടയുടമ അറിയിക്കുകയായിരുന്നു. വീടുകളിൽ സഹായത്തിനായി നിൽക്കുന്ന സ്ത്രീയാണു ഭാഗ്യവതിയെന്ന് സൂചനയുണ്ട്.