കൊ​​​ച്ചി: മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​വും മാ​​​ന​​​വ മൈ​​​ത്രി​​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി ഗ്ലോ​​​റി​​​യ ന്യൂ​​​സും ലൈ​​​റ്റ് ടു ​​​ലൈ​​​ഫ് ചാ​​​രി​​​റ്റ​​​ബി​​​ൾ ഫൗ​​​ണ്ടേ​​​ഷ​​​നും ചേ​​​ർ​​​ന്നു ന​​​ൽ​​​കു​​​ന്ന ലൈ​​​റ്റ് ടു ​​​ലൈ​​​ഫ് മൈ​​​ത്രി അ​​​വാ​​​ർ​​​ഡി​​​ന് കൗ​​​ൺ​​​സി​​​ൽ ഫോ​​​ർ ക​​​മ്യൂ​​​ണി​​​റ്റി കോ-​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ (സി​​​സി​​​സി) ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി. ​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ അ​​​ർ​​​ഹ​​​നാ​​​യി. എ​​​റ​​​ണാ​​​കു​​​ളം ക​​​ര​​​യോ​​​ഗം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് രാ​​​മ​​​ച​​​ന്ദ്ര​​​ൻ.


മാ​​​ർ​​​ത്തോ​​​മ്മ മാ​​​ത്യൂ​​​സ് തൃ​​​തീ​​​യ​​​ൻ കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ച്ചു. ച​​​ട​​​ങ്ങി​​​ൽ സി​​​സി​​​സി ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​പി. മു​​​ഹ​​​മ്മ​​​ദാ​​​ലി (ഗ​​​ൾ​​​ഫാ​​​ർ), യു​​​യാ​​​ക്കിം മാ​​​ർ കൂ​​​റി​​​ലോ​​​സ് സ​​​ഫ്ര​​​ഗ​​​ൻ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി പ്ര​​​ഫ. പി.​​​ജെ. കു​​​ര്യ​​​ൻ, മാ​​​ത്യു ടി. ​​തോ​​​മ​​​സ് എം​​​എ​​​ൽ​​​എ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.