കുരങ്ങിനെ ഓടിക്കുന്നതിനിടെ വീട്ടമ്മ ടെറസിൽനിന്നു വീണ് മരിച്ചു
Monday, October 6, 2025 5:22 AM IST
വടക്കാഞ്ചേരി: കുരങ്ങിനെ ഓടിക്കുന്നതിനിടെ ടെറസിൽനിന്നു വീണ് വീട്ടമ്മ മരിച്ചു. മങ്കര സ്വദേശിനി കുളങ്ങര വീട്ടിൽ അഷറഫിന്റെ ഭാര്യ സഹന (51)ആണു മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.
മകൻ ഉടൻ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കബറടക്കം നടത്തി. മുഹമ്മദ് അനസ്, മുഹമ്മദ് ഹാഫീസ് എന്നിവർ മക്കളാണ്. കുരങ്ങ്, മയിൽ, മലയണ്ണാൻ തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശമാണ് മങ്കര.