സർക്കാർ വാലു മുറിഞ്ഞ അവസ്ഥയിൽ: വി.ഡി. സതീശന്
Monday, October 6, 2025 5:22 AM IST
കൊച്ചി: അയ്യപ്പസംഗമം നടത്താന്‍ പോയി വാലു മുറിഞ്ഞ അവസ്ഥയിലാണു സര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. സിപിഎം അനുഭാവികള്ക്കിടയില്പോലും സര്‍ക്കാരിനെതിരേ അതിശക്തമായ വികാരമുണ്ട്. സര്‍ക്കാര്‍ എല്ലാ കാര്യത്തിലും പരാജയപ്പെട്ടു.
ശബരിമലയില്‍നിന്നു കാണാതായ സ്വര്‍ണം എത്രയുണ്ടെന്നുപോലും കണക്കാക്കാനായിട്ടില്ല. കിലോക്കണക്കിനു സ്വര്‍ണമാണ് അടിച്ചുമാറ്റിയിട്ടുള്ളത്. അതിനെതിരായി അയ്യപ്പഭക്തരുടെ വലിയ വികാരമുണ്ടായിട്ടുണ്ടെന്നും സതീശന് കളമശേരിയില്‍ പറഞ്ഞു.