തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക, പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​കേ​​​ത​​​ര പെ​​​ൻ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റു​​​ന്ന ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ ജീ​​​വ​​​ൻ പ്ര​​​മാ​​​ൺ പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന ന​​​ൽ​​​കി​​​യ ഡി​​​ജി​​​റ്റ​​​ൽ ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പോ ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ർ ന​​​വം​​​ബ​​​ർ മാ​​​സ​​​ത്തി​​​ൽ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റോ ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ല ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ഓ​​​ഫീ​​​സ്/ മേ​​​ഖ​​​ലാ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ഫീ​​​സി​​​ൽ ന​​​വം​​​ബ​​​ർ 30ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.


മ​​​റ്റൊ​​​രാ​​​ൾ മു​​​ഖേ​​​ന സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ ഫോ​​​ട്ടോ പ​​​തി​​​ച്ച തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​യു​​​ടെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു കൂ​​​ടി ന​​​ൽ​​​ക​​​ണം. ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ മാ​​​തൃ​​​ക പി​​​ആ​​​ർ​​​ഡി വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.