ലിസ് മിസ് സൗത്ത് ബ്യൂട്ടി
Monday, October 6, 2025 5:22 AM IST
കോട്ടയം: മിസ് സൗത്ത് ഇന്ത്യ 2025 കിരീടം ലിസ് ജയ്മോന് ജേക്കബ് വഞ്ചിപ്പുരക്കലിന്. കോട്ടയം കൈപ്പുഴ സ്വദേശിനിയാണ്. 2022ല്‍ മിസ് കേരളയായും ലിസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കോട്ടയം ബിസിഎം കോളജില്‍നിന്ന് ഇംഗ്ലിഷ് ലിറ്ററേച്ചറില്‍ ബിരുദം നേടിയ ശേഷം. സതര്ലന്ഡില് അസോഷ്യേറ്റായി കുറച്ചു കാലം ജോലി ചെയ്തു. തുടര്‍ന്ന് രാജഗിരി കോളജില്‍നിന്നും എംഎസ്ഡബ്ള്യു പാസായി.
കഴിഞ്ഞ നാലിന് ബംഗളൂരുവിലായിരുന്നു മിസ് സൗത്ത് ഇന്ത്യ മത്സരം സാരി റൗണ്ട്, സ്വിം സ്യൂട്ട് റൗണ്ട്, ഓപ്പണിംഗ് സ്റ്റേറ്റ്മെന്റ് ഉള്‍പ്പെടെ ഏഴു റൗണ്ടുകളിലായിരുന്നു മത്സരം. മിസ് സൗത്ത് ഇന്ത്യ കിരീടം കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും ആത്മവിശ്വാസവും കഠിനാധ്വനവുമാണ് വിജയത്തിനു പിന്നിലെന്നും ലിസ് ജയ്മോന് പറഞ്ഞു. പിതാവ് ജയ്മോന് ജേക്കബ് (പ്ലാന്റർ), അമ്മ സിമി (ഇന്റീരിയര്‍ ഡിസൈനര്‍).