ടൈ കേരള യൂണിവേഴ്സിറ്റി പ്രോഗ്രാം: വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ജേതാക്കള്‍
Monday, October 6, 2025 5:22 AM IST
കൊച്ചി: ടൈ ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ ടൈ കേരള സംഘടിപ്പിച്ച ടൈ യൂണിവേഴ്സിറ്റി പ്രോഗ്രാം 2025 കേരള ചാപ്റ്റര്‍ പിച്ച് മത്സരത്തിൽ മലപ്പുറം വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ മുഹമ്മദ് അബ്ദുൾ ഗഫൂറിന്റെയും ഹിബാ ഫാത്തിമയുടെയും സ്റ്റാര്‍ട്ടപ്പ് ഫിക്സിറ്റ് ഒന്നാംസ്ഥാനം നേടി.
അലന് തോമസ് ഷാജി, അദ്വൈത് മനോജ്, അഭിഷേക് പി. അനില്‍ എന്നിവരുടെ ക്യാഷ്ക്രോ രണ്ടാംസ്ഥാനവും ആഷിക് ജോയ്, അവിനാഷ് വിനോദ്, അലന് ജോഫി, ഫഹ്മ ഫാത്തിമ, നകുല്‍, ഐബല്‍, അയ്യപ്പദാസ്, സാം റൂബന്‍ ഏബ്രഹാം എന്നിവരുടെ സ്റ്റാര്‍ട്ടപ്പ് വെര്ബീ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
സംസ്ഥാനത്തെ കോളജുകളില്‍നിന്നുള്ള വിദ്യാര്‍ഥിസംരംഭകരെ സ്റ്റാര്‍ട്ടപ്പുകളിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ടു മാനേ കാന്‍ കോര്‍ ഇന്‍ഗ്രീഡിയന്‍സിന്റെ സഹകരണത്തോടെയാണ് ടൈ യൂണിവേഴ്സിറ്റി കേരള ചാപ്റ്റര്‍ മത്സരം സംഘടിപ്പിച്ചത്. കലൂര്‍ ഐഎംഎ ഹൗസില്‍ നടന്ന ചടങ്ങില്‍ ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ടൈ യൂണിവേഴ്സിറ്റി ചെയര്പേഴ്സൻ വിനോദിനി സുകുമാര്‍, ടൈ കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദിവ്യ തലക്കലാത്ത്, കാന്‍കോര്‍ എച്ച്ആര്‍ വൈസ് പ്രസിഡന്റ് മാര്ട്ടിന് ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
ഒന്നാംസ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ 2026 ജനുവരി നാലു മുതല്‍ ആറുവരെ ജയ്പുരില്‍ നടക്കുന്ന ടൈ ഗ്ലോബല്‍ സമ്മിറ്റില്‍ കേരളത്തെ പ്രതിനിധീകരിക്കുമെന്ന് ടൈ കേരള ഭാരവാഹികള്‍ അറിയിച്ചു.