ഗ്ലോ കൊച്ചി 18നും 19നും
Monday, October 6, 2025 5:22 AM IST
കൊച്ചി: വെളിച്ചവും സംസ്കാരവും സാമൂഹികതയും ചേരുന്ന ഗ്ലോ കൊച്ചി ആഘോഷം 18, 19 തീയതികളിൽ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 12 വരെയാണു പരിപാടി .
‘ഇല്ലൂമിനേറ്റ് കൊച്ചി’ എന്ന പ്രമേയത്തിൽ എൽഇഡി വസ്ത്രങ്ങളും ആക്സസറികളും ഉപയോഗിച്ചുള്ള ഗ്ലോ പരേഡ്, കലയും സാങ്കേതികതയും ചേരുന്ന ഇന്ററാക്ടീവ് ലൈറ്റ് ഇൻസ്റ്റലേഷൻസ്, സംഗീതം, നൃത്തം തുടങ്ങിയ ലൈവ് പെർഫോമൻസ്, ഫെയ്സ് പെയിന്റിംഗ്, യുവി ഗെയിമുകൾ, ഗ്ലോ ആക്ടിവിറ്റികൾ ഉൾപ്പെടുന്ന കിഡ്സ് ഗ്ലോ സോൺ എന്നിവയുണ്ടാകും. 100 രൂപയാണു ടിക്കറ്റ് ചാർജ്. വിദ്യാർഥികൾക്ക് 50 രൂപയും നാലു പേരടങ്ങുന്ന സംഘത്തിന് 250 രൂപയുമാണ് നിരക്ക്. ഫോൺ: 7306200075.