അധികതീരുവ കയർമേഖലയെ സാരമായി ബാധിച്ചു: മന്ത്രി പി. രാജീവ്
Tuesday, October 7, 2025 1:03 AM IST
തിരുവനന്തപുരം: ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയ അധികതീരുവയുടെ പ്രത്യാഘാതം സംസ്ഥാനത്തെ കയർ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ്.
കയർ മേഖലയിൽനിന്നും 75 ശതമാനം കയറ്റുമതിയും അമേരിക്കയിലേക്കാണെന്ന കാരണത്താൽ ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയ അധികതീരുവയുടെ പ്രത്യാഘാതം ഈ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.
പൊതുമേഖലയിൽ കേരള സ്റ്റേറ്റ് കയർ കോർപറേഷന് ഏകദേശം നാലു കോടി രൂപയുടെ ഓർഡറുകളുടെ കുറവു വന്നിട്ടുണ്ട്. കയറ്റുമതി സ്ഥാപനങ്ങൾക്ക് ഈ സാന്പത്തികവർഷം ആദ്യപാദത്തിൽ 150 കോടിയിലധികം രൂപയുടെ ഓർഡറുകളുടെ ലഭ്യതക്കുറവ് ഉണ്ടാകുമെന്നാണു കണക്കാക്കപ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.