രാഷ്ട്രപതി കൊച്ചിയിൽനിന്ന് ശബരിമലയിലെത്തും
Tuesday, October 7, 2025 1:52 AM IST
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു 22ന് ശബരിമലയിൽ ദർശനത്തിനെത്തുമെന്നു സംസ്ഥാനത്തിന് അറിയിപ്പു ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
നെടുന്പാശേരിയിൽ ഇറങ്ങുന്ന രാഷ്ട്രപതി അവിടെനിന്നു സന്നിധാനത്തെത്തും. സന്നിധാനത്തു വിശ്രമിച്ച ശേഷം വൈകുന്നേരം അഞ്ചിനു ദർശനം നടത്തും. തുടർന്നു തിരുവനന്തപുരത്തെത്തും. 23ന് പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പങ്കെടുക്കും. തുടർന്ന് ഡൽഹിയിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.