എങ്ങനെ സമരം നടത്തണമെന്നു കാണിച്ചുതരാമെന്ന് ശിവൻകുട്ടി
Tuesday, October 7, 2025 1:03 AM IST
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷത്തിന്റെ സമരത്തെ ട്രോളി മന്ത്രി വി. ശിവൻകുട്ടി. സ്പീക്കറുടെ മുഖം മറച്ചു മര്യാദയില്ലാത്ത സമരമാണ് പ്രതിപക്ഷം നടത്തുന്നതെന്നും എങ്ങനെ സമരം ചെയ്യണമെന്ന് താൻ കാണിച്ചുതരാമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
എന്നാൽ, നിയമസഭയിലെ സ്പീക്കറുടെ പോഡിയം നശിപ്പിച്ചുകൊണ്ട് അടിവസ്ത്രം വരെ പ്രദർശിപ്പിക്കുന്ന അക്രമസമരത്തിന് ഇല്ലെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങൾ തിരിച്ചടിച്ചത്.
ശബരിമലയിലെ സ്വർണപ്പാളി നഷ്ടമായതിനെച്ചൊല്ലി നിയമസഭാ നടപടികൾ സ്തംഭിപ്പിച്ചുകൊണ്ടു പ്രതിപക്ഷം നടത്തിയ സമരത്തെയാണ് മന്ത്രി ട്രോളി രംഗത്തെത്തിയത്.
ബഹളത്തിനിടെ ശൂന്യവേളയിലായിരുന്നു മന്ത്രിയുടെ പരാമർശവും പ്രതിപക്ഷ അംഗങ്ങളുടെ മറുപടിയും.