വ്യക്തമായ മറുപടി പറയാതെ മന്ത്രി വാസവൻ
Tuesday, October 7, 2025 1:03 AM IST
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിലും ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിലും നിയമസഭയിൽ വ്യക്തമായ മറുപടി നൽകാതെ മന്ത്രി വി.എൻ. വാസവൻ.
സ്വർണപ്പാളി അടക്കമുള്ള വിലകൂടിയ വസ്തുക്കൾ അറ്റകുറ്റ പ്രവൃത്തികൾക്കായി കൊണ്ടുപോകുന്നതിന് ഹൈക്കോടതിയുടെ മുൻ അനുമതി വേണമെന്നു നിഷ്കർഷിക്കുന്നുണ്ടോയെന്ന റോജി എം. ജോണിന്റെ ചോദ്യത്തിന് ശ്രീകോവിലുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികൾ ഹൈക്കോടതി നിയോഗിച്ചിട്ടുള്ള സ്പെഷൽ കമ്മീഷണറെ മുൻകൂട്ടി അറിയിക്കണമെന്നു നിർദേശിച്ചിരുന്നതായി മന്ത്രി പറഞ്ഞു.
എങ്കിൽ ദ്വാരപാലക ശിൽപം പൊതിഞ്ഞ സ്വർണപ്പാളി അറ്റകുറ്റ ജോലികൾക്കായി ചെന്നൈയിലേക്കു കൊണ്ടുപോയത് ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നോ എന്നും ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ എന്നുമുള്ള ചോദ്യത്തിനു കൃത്യമായ ഉത്തരം മന്ത്രിക്കുണ്ടായിരുന്നില്ല.