സ്റ്റാർട്ടപ് സംരംഭങ്ങൾക്കുള്ള വായ്പാപരിധി ഉയർത്തും: മന്ത്രി
Tuesday, October 7, 2025 1:03 AM IST
തിരുവനന്തപുരം: സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കുള്ള വായ്പാപരിധി കൂടുതൽ സംരംഭങ്ങൾക്കു പ്രയോജനപ്പെടാൻ പാകത്തിൽ ഉയർത്തുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
സ്കെയിൽ ആപ്പിനായി നൽകുന്ന വായ്പാത്തുകയുടെ പരിധി രണ്ടു കോടിയിൽനിന്നു മൂന്നു കോടി രൂപയായും പർച്ചേസ് ഓർഡറുകൾ നടപ്പാക്കുന്നതിനും വെഞ്ച്വർ ഡെബ്റ്റ് ഫണ്ടിംഗിനുമായി നൽകുന്ന വായ്പയുടെ പരിധി 10 കോടിയിൽനിന്നു 15 കോടി രൂപയായി ഉയർത്താനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.