കൊ​​ച്ചി: അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ത്തി​​നാ​​യി 50000 രൂ​​പ വാ​​ങ്ങി​​യ സ്‌​​കൂ​​ള്‍ ഹെ​​ഡ്മാ​​സ്റ്റ​​റു​​ടെ ശി​​ക്ഷ റ​​ദ്ദാ​​ക്കാ​​നാ​​കി​​ല്ലെ​​ന്ന് ഹൈ​​ക്കോ​​ട​​തി. അ​​തേ​​സ​​മ​​യം മൂ​​വാ​​റ്റു​​പു​​ഴ വി​​ജി​​ല​​ന്‍സ് കോ​​ട​​തി വി​​ധി​​ച്ച ര​​ണ്ട് വ​​ര്‍ഷം ത​​ട​​വു​​ശി​​ക്ഷ ഹൈ​​ക്കോ​​ട​​തി ഒ​​രു വ​​ര്‍ഷ​​മാ​​ക്കി കു​​റ​​ച്ചു.

പ​​റ​​വൂ​​ര്‍ കു​​ഞ്ഞി​​ത്തൈ ഔ​​വ​​ര്‍ ലേ​​ഡി ഷെ​​പ്പേ​​ര്‍ഡ് ആം​​ഗ്ലോ ഇ​​ന്ത്യ​​ന്‍ എ​​ല്‍പി സ്‌​​കൂ​​ളി​​ലെ അ​​റ​​ബി അ​​ധ്യാ​​പി​​ക​​യു​​ടെ നി​​യ​​മ​​ന​​ത്തി​​ന് പ​​ണം വാ​​ങ്ങി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് തൃ​​ശൂ​​ര്‍ അ​​രി​​പ്പാ​​ലം പു​​തു​​ശേ​​രി സ്റ്റാ​​ന്‍ലി പി​​ഗ​​റ​​സി​​ന്‍റെ ശി​​ക്ഷ​​യാ​​ണ് ജ​​സ്റ്റീ​​സ് എ. ​​ബ​​ദ​​റു​​ദ്ദീ​​ന്‍ ഭേ​​ദ​​ഗ​​തി ചെ​​യ്ത​​ത്.


സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​രും ഹെ​​ഡ്മാ​​സ്റ്റ​​റും ചേ​​ര്‍ന്ന് അ​​ധ്യാ​​പി​​ക​​യു​​ടെ നി​​യ​​മ​​ന​​ത്തി​​ന് നാ​​ലു ത​​വ​​ണ​​ക​​ളാ​​യി കൈ​​ക്കൂ​​ലി വാ​​ങ്ങി​​യ​​തു വ​​ഴി ഔ​​ദ്യോ​​ഗി​​ക കൃ​​ത്യ​​വി​​ലോ​​പം ന​​ട​​ത്തി എ​​ന്നാ​​യി​​രു​​ന്നു പ്രോ​​സി​​ക്യൂ​​ഷ​​ന്‍ കേ​​സ്.