കുടിവെള്ള വിതരണം വാട്ടർ അഥോറിറ്റിയുടെ സാന്പത്തിക സ്ഥിതിയെ ബാധിക്കുന്നു: മന്ത്രി
Wednesday, October 8, 2025 12:25 AM IST
തിരുവനന്തപുരം: ആയിരം ലിറ്റർ കുടിവെള്ളം ഉപഭോക്താവിനു നൽകുന്പോൾ കേരള വാട്ടർ അഥോറിറ്റിക്ക് 4.66 രൂപയാണു നഷ്ടം വരുന്നതെന്നു മന്ത്രി റോഷി അഗസ്റ്റിൻ.
2024-25 വർഷത്തെ പ്രൊവിഷണൽ വാർഷിക കണക്കുകൾ പ്രകാരം ആയിരം ലിറ്റർ കുടിവെള്ളത്തിന് ഉത്പാദന പ്രസരണ ചെലവ് 24.56 രൂപയായിരുന്നു. അതേസമയം ആയിരം ലിറ്റർ കുടിവെള്ളത്തിനു വരുമാനമായി ലഭിച്ചത് 19.90 രൂപയാണ്.
ചെലവിനേക്കാൾ കുറഞ്ഞ തുകയ്ക്കു കുടിവെള്ളം വിതരണം ചെയ്യുന്നതു വാട്ടർ അഥോറിറ്റിയുടെ സാന്പത്തിക സ്ഥിതിയെ ബാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.